ഫേസ്ബുക്കിന്റെ മൊഞ്ച് കൂട്ടാം..

      ഫേസ്ബുക്കില്‍ ഇപ്പോള്‍ മൊഞ്ചന്‍ന്മാരുടെ കാലമാണ്. അപ്പോള്‍ ഫേസ്ബുക്കിനും അല്പം മൊഞ്ച് കൂട്ടിയാലെന്താ കുഴപ്പം?ഒരുകുഴപ്പവുമില്ല. നമ്മുടെ കമ്പ്യൂട്ടറിലെ ഫേസ്ബുക്കിനെ നമ്മുക്കിഷ്ടമുള്ള രീതിയില്‍ മാറ്റിയെടുക്കാവുന്നതാണ്. ഇത്തരത്തില്‍ ഗൂഗിളിനെയും വേണമെങ്കില്‍ അടിപൊളിയാക്കാം.  
 പിന്നെ ഒരു കാര്യം  നമ്മുടെ കമ്പ്യൂട്ടറില്‍ മാത്രമേ മൊഞ്ചനായ ഫേസ്ബുക്കിനെ കാണാന്‍ കഴിയൂ മറ്റുള്ളവര്‍ക്ക് സാധാരണ പോലെ തന്നെയാണ് നമ്മുടെ ഫേസ്ബുക്കും കാണുക.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ പണ്ട് ഉണ്ടായിരുന്ന ഫേസ്ബുക്ക്‌ കളര്‍ ചെയ്ഞ്ചിംഗ് വൈറസ്‌ ആണോ ഇതെന്ന് പലര്‍ക്കും സംശയമുണ്ടാകും , എന്നാല്‍ അതല്ല ...
  ഗൂഗിള്‍ ക്രോം ,മോസില്ല ഫയര്‍ഫോക്സ്  തുടങ്ങിയ വെബ്‌ ബ്രൌസ്സറുകളിലൊക്കെ  ഉപയോഗിക്കാവുന്ന Stylish ആഡ് ഓണ്‍ അല്ലെങ്കില്‍ എക്സ്റ്റന്‍ഷനാണ് നമ്മുടെ കമ്പ്യൂട്ടറിലെ ഫേസ്ബുക്കിനെയും ഗൂഗ്ലിനെയുമൊക്കെ ഫ്രീക്കന്മാരക്കുന്നത്.
 ഇതിനായി ആദ്യം Stylish ആഡ്ഓണ്‍ നമ്മുടെ വെബ്‌ ബ്രൌസെറില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.

ഗൂഗിള്‍ ക്രോമില്‍ Stylish ഇന്‍സ്റ്റോള്‍ ചെയ്യുന്നവിധം.

  1. Go to the Stylish for Chrome install page.
  2. Click Add to Chrome.
  3. Click Add on the confirmation dialog.
മോസില്ല ഫയര്‍ഫോക്സില്‍ Stylish ഇന്‍സ്റ്റോള്‍ ചെയ്യുന്നവിധം.




  1. With Firefox (or other Mozilla programs... just assume I always mean that when I say Firefox), go to the Stylish install page.
  2. Click Add To Firefox.
  3. Click Install Now.
  4. Click Restart Now.
ഇപ്പോള്‍ Stylish ആഡ്ഓണ്‍ നിങ്ങളുടെ വെബ്‌ ബ്രൌസറില്‍ ഇന്‍സ്റ്റോള്‍ ആയിട്ടുണ്ടാകും അടുത്തതായി നമ്മുക്ക് മനസ്സിനിണങ്ങിയ തീം ഫേസ്ബുക്കിനായി തിരഞ്ഞെടുക്കണം,  അതിനായി Stylish വെബ്സൈറ്റ് ആയUserStyles.orgല്‍ നിന്ന് തീമുകള്‍ കണ്ടെത്താം.
Facebook Themes എന്ന ലിങ്കിലൂടെ ഫേസ്ബുക്ക്‌ തീം പേജിലേക്ക് പോവുക. അവിടെ നിന്ന് ഇഷ്ടപ്പെട്ട തീമിന്റെ ലിങ്ക് ക്ലിക്ക് ചെയ്യുക.
വരുന്ന പേജില്‍ Install with Stylish ക്ലിക്ക് ചെയ്യുക .
എന്നിട്ട് ഫേസ്ബുക്ക്‌ പേജ് എടുത്താല്‍ ആകെ മൊഞ്ചനായിരിക്കുന്നത് കാണാം.

ഇതാ എന്‍റെ മൊഞ്ചന്‍ ഫേസ്ബുക്കിന്റെഫോട്ടോ...

ഗൂഗിളിന്റെ ഫോട്ടോ...


നിങ്ങളുടെ വിലപ്പെട്ട ഷെയറുകള്‍,കമന്റ്‌കള്‍,ലൈക്കുകള്‍ എല്ലാം ഞങ്ങളെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു..
Share on Google Plus

About Jikhil Ps

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment

0 comments:

Post a Comment